നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര

single-img
12 September 2022

‍ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’.

റിലീസിനെത്തി വെറും രണ്ട് ദിവസത്തിലാണ് ചിത്രം 100 കോടി നേടിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ബ്രഹ്മാസ്ത്ര.

അവധി ദിവസം കൂടിയായതിനാല്‍ ഇന്നത്തോടെ ചിത്രം ഇരട്ടി കളക്ഷന്‍ നേടുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ദിവസത്തില്‍ തന്നെ 75 കോടി ബ്രഹ്മാസ്ത്ര കളക്‌ട് ചെയ്തുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

‘ബ്രഹ്മാസ്ത്ര’ ഒരു ഗംഭീര ദൃശ്യ വിരുന്നാണ് എന്ന് ചിലര്‍ പറയുമ്ബോള്‍ കഥാപരമായി ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ അതിഥി വേഷവും മികച്ചു നില്‍ക്കുന്നതായും പ്രതികരങ്ങളുണ്ട്.