ബോളിവുഡിൽ ഡിന്നറിന് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടും; ചെല്ലുന്നവരെ ഉപദ്രവിക്കും: കങ്കണ
രാജ്യത്തെ വിവിധ ചലച്ചിത്ര ഇൻഡസ്ട്രികളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ കേരളത്തിൽ നിന്നുള്ള ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും ബിജെപി എം.പിയുമായ കങ്കണ റണൗട്ട്.
ബോളിവുഡ് സിനിമാ താരങ്ങളും വനിതാ സഹപ്രവർത്തകരെ ധാരാളം ചൂഷണം ചെയ്യുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. എത്തരത്തിലാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ എന്ന് കങ്കണ ചോദിച്ചു. “ഡിന്നറിന് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടും. മെസേജുകൾ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും.” കങ്കണയുടെ പറയുന്നു .
ഇതോടൊപ്പം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചു. “കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിലേക്ക് നോക്കൂ. എനിക്കെതിരെയുള്ള ബലാത്സംഗ ഭീഷണി നോക്കൂ. സ്ത്രീകളെ നമ്മൾ ബഹുമാനിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം. സിനിമാ മേഖലയും ഇഇഇ കാര്യത്തിൽ വ്യത്യസ്തമല്ല.
പെൺകുട്ടികളെ കോളേജ് പയ്യന്മാർ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം.” കങ്കണ കൂട്ടിച്ചേർത്തു.