പോപ്പുലർ ഫ്രണ്ട് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകൾ കണ്ടു എൻ ഐ എ ഞെട്ടി

single-img
28 September 2022

ഭീകരബന്ധം” ചൂണ്ടിക്കാട്ടി ഇന്ന് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ ബോംബ് നിർമ്മിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടെന്ന് അന്വേഷണ ഏജൻസികൾ. എളുപ്പത്തിൽ ലഭ്യമാകുന്ന സാമഗ്രികൾ ഉപയോഗിച്ച് ഐഇഡികൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ കോഴ്‌സ്’ എന്ന ശീർഷകത്തിലുള്ള രേഖ യുപിയിലെ ഖദ്രയിലെ പിഎഫ്‌ഐ നേതാവ് അഹമ്മദ് ബേഗ് നദ്‌വിയിൽ നിന്നാണ് NIA കണ്ടെടുത്തത്.

കൂടാതെ PFI മഹാരാഷ്ട്രയുടെ വൈസ് പ്രസിഡന്റിന്റെ കൈവശം നിന്നും “മിഷൻ 2047 ഇന്ത്യയെ ഒരു ഇസ്ലാമിക് രാഷ്ട്രമാക്കി മാറ്റാം” എന്നതിന്റെ രൂപരേഖയും പിടിച്ചെടുത്തിട്ടുണ്ട്. തിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്.

28-ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് സംഘടനകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസങ്ങളില്‍നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും പുറത്തുവന്നത്. രാജ്യവ്യാപകമായി എന്‍.ഐ.എ.യും ഇ.ഡി.യും നടത്തിയ റെയ്ഡില്‍ ഇതുവരെ ഇരുന്നൂറോളം പേരെ അറസ്റ്റ്‌ ചെയ്തിരുന്നു.