കേരള സ്റ്റോറി സിനിമ ബഹിഷ്‌ക്കരിക്കുക: മന്ത്രി സജി ചെറിയാൻ

28 April 2023

കേരള സ്റ്റോറി എന്ന സിനിമ ബഹിഷ്കരിക്കണമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസിൽ റിക്രൂട്ട് ചെയ്തെന്നാണ് ബംഗാൾ സിനിമയായ കേരള സ്റ്റോറിയിൽ പറയുന്നത്. കേരളാ സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
ഈ സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.