സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്‌ നടക്കുകയാണ്; യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണ്; വെള്ളാപ്പള്ളി നടേശന്‍

single-img
19 October 2022

കൊല്ലം: യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കോളേജുകളിലും സ്‌കൂളുകളിലും സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്‌ നടക്കുകയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ഇങ്ങനെയാണോ സ്‌കൂളിലും കോളേജിലും സ്ത്രീ-പുരുഷ സമത്വം നടക്കേണ്ടത്? കെട്ടിപ്പിടുത്തം സിബിഎസ്‌ഇ തലത്തില്‍ വരെ എത്തിക്കഴിഞ്ഞു. കോളേജ് തലത്തിലും ഇത് തന്നെയാണ് നടക്കുന്നത്,’ വെള്ളാപ്പള്ളി പറഞ്ഞു.

‘മക്കളെയോര്‍ത്ത് മാതാപിതാക്കള്‍ ദുഃഖിക്കുന്ന കാലമാണിന്ന്. അവരെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഉപദേശിക്കാന്‍ ചെല്ലുന്ന ഗുരുവിനെ അപമാനിക്കുകയാണ്. അടുത്ത തലമുറയുടെ പോക്ക് വളരെ അപകടത്തിലേക്കാണ്,’ വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തിനിടെ കൂട്ടിച്ചേര്‍ത്തു.

നീരാവില്‍ എസ്‌എന്‍ഡിപി യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.