ബ്രഹ്മപുരം തീപിടുത്തം; ആവശ്യമായ വിദഗ്ധോപദേശം തേടും: മുഖ്യമന്ത്രി
കൊച്ചിയിലെ ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നോട്ട് ആവശ്യമായ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുള്ള പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തും. പ്ലാന്റിലെ തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തേയും സേനാംഗങ്ങളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തുടങ്ങിയവരുടെ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിശ്രമമില്ലാതെ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരേയും വിവിധ വകുപ്പുകളേയും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും വാർത്താകുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു