ബ്രഹ്മപുരത്തെ തീ എപ്പോഴണയ്ക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാകില്ല: മന്ത്രി രാജീവ്
ബ്രഹ്മപുരത്തെ തീ എപ്പോഴണയ്ക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും, തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ് നിലവിലുളളതെന്നും വ്യവസായ മന്ത്രി പി.രാജീവ്. സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീപിടുത്തം ഉണ്ടായ ഉടനെ മേയറുമായി ബന്ധപ്പെട്ടു. അപ്പോൾ, ആരീതിയിൽ ഇടപെടേണ്ട ഗൗരവമില്ലെന്നാണ് അറിയിച്ചത്. അവരെ അതിന് കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം നേരത്തെ മൂന്ന് തവണ തീ പിടിച്ചിരുന്നു. അത്, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. സമാനതകളില്ലാത്ത അനുഭവമാണിത്. നിലവിൽ ആറടിയോളം താഴ്ചയിൽ തീപടർന്നിട്ടുണ്ട്. അതുകൊണ്ട്, തീയണച്ച് റിപ്പോർട്ട് തരുമ്പോൾ തന്നെ, വീണ്ടും തീപടരാനിടയുണ്ട്. ഇതുവരെ തീ പടരുന്നത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്. സാധ്യമാകുന്ന എല്ലാ പ്രവർത്തനവും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
അതിനിടെ, പുതുതായി ചുമതലയേറ്റെടുത്ത ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ബ്രഹ്മപുരം സന്ദർശിച്ചു. രാവിലെ 9.45ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ അദ്ദേഹം ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം മാലിന്യപ്ലാന്റിലെത്തി. കോര്പറേഷന് മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി