ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റം; കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം ഉണ്ടായതിന് കാരണമായത് ക്രിമിനല്‍ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ‘ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നതെന്നും പ്ലാസ്റ്റിക് കത്തിയാല്‍ അണയ്ക്കാന്‍ അത്ര എളുപ്പമല്ല. 10 ദിവസമായി ആളുകള്‍ പുക കാരണം വലയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖം എത്ര പേര്‍ക്കാകും ഇത് മൂലം പിടിപെടുകയെന്നും’, അദ്ദേഹം ചോദിച്ചു.
‘ഇവിടെ അന്വേഷിക്കേണ്ടവര്‍ തന്നെയാണ് കുറ്റം ചെയ്തിരിക്കുന്നത്. ഒരു ഇടത് നേതാവിന്റെ മരുമകന് നേരെയും ആരോപണം ഉയരുന്നുണ്ട്. ഇവർക്കെല്ലാമെതിരെ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണം.
ഒരു സ്ഥലത്തല്ല തീ പിടിച്ചത്. കമ്പനിയുടെ ആളുകള്‍ തന്നെയാണ് തീയിട്ടതെന്ന് ആളുകള്‍ക്ക് നന്നായി അറിയാം. ഇതുമൂലം കഷ്ടപ്പെടുന്നത് മുഴുവന്‍ സാധാരണക്കാരാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് പരിഹരിക്കാന്‍ സമയമില്ല’, അദ്ദേഹം പറഞ്ഞു..