ലോകകപ്പ് പരാജയം; ബ്രസീൽ പരിശീലകൻ ടിറ്റെയെ അജ്ഞാതൻ കൊള്ളയടിച്ചു
25 December 2022
ഖത്തർ ലോകകപ്പിലെ ടീമിന്റെ പരാജയത്തിന് പിന്നാലെ ബ്രസീൽ പരിശീലനകനായിരുന്ന ടിറ്റേയുടെ മാല കവരുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ട്. ബ്രസീൽ തലസ്ഥാനമായ റിയോയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റിയോയിലെ തെരുവിൽവെച്ച് മുൻ പരിശീലകൻ ടിറ്റെയെ അജ്ഞാതൻ കൊള്ളയടിച്ചത്.
ഖത്തർ ഫിഫ ലോകകപ്പിൽ നിന്ന് ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ പുറത്തായിരുന്നു. ടീമിന്റെ തോൽവിയിൽ ടിറ്റെക്കെതിരെ കടുത്ത വിമർശനമുയർന്നു. ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 61 വയസുള്ള ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോറ്റത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.