ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്; വിരൽ ഫക്ടറി ജീവനക്കാരന്റേത്
19 June 2024
മുംബൈയിൽ യുവ ഡോക്ടര്‍ക്ക് ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഈ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പൊലീസിന്റെ നിഗമനം. ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ജീവനക്കാരന്റെ വിരല്‍ നഷ്ടമായത് .
ഫാക്ടറിയിലെ ഐസ്‌ക്രീം നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. വിശദമായ ഡിഎന്‍എ പരിശോധന നടത്തിയാൽ മാത്രമേ ഈ കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കുളള സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.