വേർപിരിയൽ അഭ്യൂഹങ്ങൾ; പ്രതികരിക്കാതെ അമൃതയും ഗോപീ സുന്ദറും
ഗായിക അമൃതാ സുരേഷ് ഗോപി സുന്ദറുമായി വേരിപിരിഞ്ഞു എന്ന വാര്‍ത്തകളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അടുത്തിടെ ചര്‍ച്ചയായത്. ഏറ്റവും പുതിയതായി അമൃത സുരേഷ് പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോയാണ് അമൃത സുരേഷ് പങ്കുവെച്ചത്.
വീഡിയോയിൽ ‘ഓമന തിങ്കള്‍ കിടാവോ’യെന്ന ഗാനവും കേൾക്കാനാകും . മകളും മാതാവും ശാശ്വതമായ സ്‍നേഹമാണെന്നാണ് വീഡിയോയ്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. ധാരാളം ആളുകൾ അമൃതയെ അനുകൂലിക്കുന്നുണ്ടെങ്കിലും ചിലര്‍ വിമര്‍ശിച്ചും എത്തുന്നുണ്ട്. അതേസമയം, അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ അടുത്തിടെ ഉണ്ടായത്.
സോഷ്യൽ മീഡിയ പ്രധാനമായും രണ്ട് കാര്യങ്ങള്‍ പറഞ്ഞാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഒന്ന് ഇരുവരും അൺഫോളോ ചെയ്‍തു. രണ്ട്, ഇരുവരും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റും പിന്‍വലിച്ചു.
പക്ഷെ പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോഴും ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ വാര്‍ത്തയില്‍ അമൃതയോ ഗോപി സുന്ദറോ പ്രതികരിച്ചിട്ടില്ല.