അടുത്തയാഴ്ച ബ്രിക്‌സ് ഉച്ചകോടി; പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനം
റഷ്യയിലെ കസാനിൽ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 മുതൽ 23 വരെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ക്ഷണപ്രകാരം റഷ്യ സന്ദർശിക്കും.
റഷ്യയുടെ അധ്യക്ഷതയിലാണ് കസാനിൽ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും കസാനിൽ ക്ഷണിക്കപ്പെട്ട നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
” ഗ്ലോബൽ ഡെവലപ്‌മെൻ്റിനും സെക്യൂരിറ്റിക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ” എന്ന പ്രമേയത്തിലുള്ള ഉച്ചകോടി, പ്രധാന ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദി നേതാക്കൾക്ക് നൽകുമെന്ന് MEA പറഞ്ഞു. ബ്രിക്‌സ് ആരംഭിച്ച സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ഭാവിയിൽ സഹകരണത്തിനുള്ള സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഉച്ചകോടി വിലപ്പെട്ട അവസരം നൽകുമെന്നും പ്രസ്താവന പറഞ്ഞു.