വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഒളിച്ചോടി വധു; വഴിയിലിറക്കി കടന്നു കളഞ്ഞ് കാമുകൻ


വിവാഹം കഴിഞ്ഞ പിന്നാലെ വരന്റെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ വധു കാമുകനൊപ്പം ഒളിച്ചോടി. യുപിയിലെ ഫിറോസാബാദിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവാഹശേഷം മണിക്കൂറുകൾ കഴിയുന്നതിനു മുന്നേ വരനെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു വധു.
കഴിഞ ദിവസം വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയാക്കി വരന്റെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ കാർ നിർത്തിച്ച വധു കാമുകനൊപ്പം ബൈക്കിൽ കയറിപ്പോകുകയായിരുന്നു.
വരനൊപ്പമുള്ള യാത്രക്കിടെ ചില ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച് വധു വാഹനം നിർത്താൻ വരനോട് ആവശ്യപ്പെട്ടു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ വധു ആ വഴി ബൈക്കുമായി എത്തിയ കാമുകനൊപ്പം കടന്നു കളഞ്ഞു. ഇത് പോകുന്നത് കണ്ട് വരൻ ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടി. ഏവരും ചേർന്ന് ഇവരെ പിന്തുടർന്നു.
എന്നാൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വധുവിനെ നടുറോഡിൽ ഉപേക്ഷിച്ച് കാമുകൻ ഓടി രക്ഷപ്പെട്ടു. രണ്ടുപേരും ചേർന്ന് ആഗ്രയിലേക്ക് ഒളിച്ചോടി പോകാനാണ് ശ്രമം നടത്തിയത്. ഇപ്പോൾ നവദമ്പതികളായ വധൂവരന്മാരും അവരുടെ ബന്ധുക്കളും യുപിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ പ്രശ്നങ്ങൾ പരസ്പര ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.