ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിച്ചു; ലേബർ പാർട്ടി അധികാരത്തിൽ

single-img
5 July 2024

ബ്രിട്ടണിൽ കഴിഞ്ഞ 14 വർഷത്തെ കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിൽ വന്നു . ഫലം വന്നപ്പോൾ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.

അതേസമയം ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് കുതിക്കുകയാണ് ലേബർ പാർട്ടി. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.

ഇപ്പോൾ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. അതേസമയം 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം. 326 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത്. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 4, ലിബറല്‍ ഡമോക്രാറ്റുകള്‍ 46, റിഫോം യുകെ 4, മറ്റുള്ളവര്‍ 6, പ്ലെയ്ഡ് സ്മിഡു 4, ഗ്രീന്‍സ് 1, ഡിയുപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.