ബ്രിട്ടാസും സിപിഐഎമ്മും കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍
രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും സിപിഐഎമ്മും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു
ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് ആവശ്യമെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകള്‍ തീവ്രവാദം ശക്തമാക്കാനെ ഉപകരിക്കുകയുള്ളു. മാത്രമല്ല ബീറ്റാസ് പ്രസംഗിച്ച അതെ വേദിയിൽ സംഘപരിവാറിനെ നേരിടാന്‍ മുസ്ലീങ്ങളെല്ലാം സിപിഐഎമ്മിന്റെ കീഴില്‍ അണിനിരക്കണമെന്നുമാണ് മുഖ്യമന്ത്രി ആഹ്വനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് മുസ്ലീങ്ങള്‍ അപകടത്തിലാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ഐക്യം സാധ്യമല്ലെന്നുമാണ് ഇവരുടെ ഭാഷ്യം. സിപിഐഎം മതങ്ങളെ ഭിന്നിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളായി മാറിയെന്നും മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നുള്ളത് ബ്രിട്ടാസ് മറക്കരുതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.