സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറി; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

single-img
21 April 2023

ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ജസ്റ്റിസ് സെക്രട്ടറി കൂടിയായ റാബ് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സമയത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലെ അന്വേഷണത്തെ തുടർന്നാണ് രാജിവച്ചത്. ഈ പരാതികളിന്മേൽ നടന്ന സ്വതന്ത്ര അന്വേഷണത്തിലാണ് റാബ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

അതേസമയം, തനിക്കെതിരെയുള്ള പരാതികളിലെ ആരോപണങ്ങൾ നിഷേധിച്ച ഡൊമിനിക് റാബ് താൻ പ്രൊഫഷണലായാണ് എല്ലാ സമയവും പെരുമാറിയതെന്നും അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയെന്ന് തെളിഞ്ഞാൽ രാജിവയ്ക്കുമെന്നും പറഞ്ഞിരുന്നു. നിലവിൽ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനവും ജസ്റ്റിസ് സെക്രട്ടറി സ്ഥാനവും റാബ് രാജിവച്ചു.

തിന്നെതിരായ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ നിഷേധിച്ച റാബ്, താൻ നാലര വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ ഒരിക്കൽ പോലും ആരോടും ശകാരിക്കുകയോ ആക്രോശിക്കുകയോ ചെയ്തിട്ടില്ലെന്നും മനഃപൂർവം ആരെയും ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ലെന്നും രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.