ഇന്ത്യ – പാക് അതിർത്തിയിൽ പക്ഷികളെ ചൂടിൽ നിന്ന് രക്ഷിക്കാൻ വെള്ളവും ഭക്ഷണവും;ദൗത്യവുമായി ബിഎസ്എഫ്
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) ‘ദന-പാനി’ എന്ന പ്രത്യേക ദൗത്യം ആരംഭിച്ചു. ഇതിന് കീഴിൽ ജയ്‌സാൽമീർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ക്രമീകരിക്കുന്നു. അതിർത്തി പ്രദേശത്തെ പക്ഷികളെ പൊള്ളുന്ന ചൂടിൽ നിന്ന് സംരക്ഷിക്കുകയാണ് ഈ പ്രത്യേക സംരംഭത്തിന്റെ ലക്ഷ്യം.
ദൗത്യത്തിന്റെ ഭാഗമായി ബിഎസ്എഫ് പക്ഷികൾക്ക് ധാന്യങ്ങളും വെള്ളവും സമ്പൂർണമായി ഒരുക്കിയിട്ടുണ്ട്. ഈ പക്ഷികൾക്ക് രാവിലെയും വൈകുന്നേരവും ഭക്ഷണവും വെള്ളവും നൽകുമെന്ന് അതിർത്തി സുരക്ഷാ സേനയുടെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.കെ.നേഗി മാധ്യമങ്ങളോട് പ്രസ്താവനയിൽ പറഞ്ഞു.
പക്ഷികൾക്ക് ഭക്ഷണവും വെള്ളവും നൽകുക മാത്രമല്ല, അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിലും താമസിക്കുന്ന ആളുകളെ സഹായിക്കാനും ബിഎസ്എഫ് എപ്പോഴും തയ്യാറാണെന്നും ഓഫീസർ പറഞ്ഞു. ഈ വില്ലേജുകളിലും ക്ഷാമം നേരിടുമ്പോൾ ടാങ്കറുകൾ വഴി വെള്ളമെത്തിക്കുന്നു.