BSNL 5ജി സേവനങ്ങൾ ആരംഭിക്കുന്നു

single-img
5 January 2023

ബിഎസ്എൻഎൽ 2024 ഏപ്രിലോടെ അതിവേഗ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ഭുവനേശ്വറിലും കട്ടക്കിലും സ്വകാര്യ ടെലികോം ഓപ്പറേറ്ററായ ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

2 വർഷത്തിനുള്ളിൽ ഒഡീഷ മുഴുവൻ 5ജി സേവനങ്ങൾ ലഭ്യമാക്കും എന്നും ഇന്ന് ഭുവനേശ്വറിലും കട്ടക്കിലും 5ജി സേവനങ്ങൾ ആരംഭിച്ചതായി ടെലികോം മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടെലികോം കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന് മോദി സർക്കാർ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വൈഷ്ണവ് കൂട്ടിച്ചേർത്തു.

കൂടാതെ, കടക്കെണിയിലായ ടെലികോം സ്ഥാപനമായ വോഡഫോൺ ഐഡിയയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. വോഡഫോൺ ഐഡിയ 2 ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ ആണ് എന്നും, സർക്കാരിന് നൽകേണ്ട ഏകദേശം 16,000 കോടി രൂപയും അതിന്റെ പലിശ ബാധ്യതയും ഇക്വിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചു എന്നും മന്ത്രി അറിയിച്ചു.