സൈനിക സേവനം അവസാനിപ്പിച്ച ജിന്നിന് വരവേല്‍പ്പ് നല്‍കി ബിടിഎസ് ആര്‍മി
14 June 2024
ഒന്നര വർഷത്തോളം നീണ്ട സൈനിക സേവനത്തിന് ശേഷം, ബിടിഎസ് അംഗമായ ജിൻ പുറത്തേക്ക്. ബിടിഎസിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിന്‍. പുറത്തെത്തിയ ജിന്നിന് വന്‍ വരവേല്‍പ്പാണ് ബിടിഎസ് ആര്‍മി നല്‍കിയത്.
തലസ്ഥാനമായ സിയോളിൽ കഴിഞ്ഞ ദിവസം താരത്തിന് സ്വാഗതമൊരുക്കിയ പരിപാടിയില്‍ ജിന്‍ ആയിരം ആരാധകരെ ആലിംഗനം ചെയ്ത് തിരിച്ചുവരവ് ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു. സംഗീത ബാന്‍ഡില്‍ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് ജിന്‍.
ടീമിലെ ബാക്കി ആറ് പേര് ഇപ്പോഴും സേവനം തുടരുകയാണ്. 2025 -ഓടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി താരങ്ങള്‍ തിരിച്ചു വരുന്നതോടെ ബിടിഎസ് എന്ന ലോക പ്രശസ്ത ബാന്‍ഡ് വീണ്ടും പുനരാരംഭിക്കും.