ബജറ്റ് 2024: നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം; 1 .52 ലക്ഷം കോടി കാർഷിക മേഖലയ്ക്ക്

single-img
23 July 2024

കേന്ദ്രത്തിലെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന് തുടങ്ങി. തൊഴിൽ, മധ്യവർഗം, ചെറുകിട ഇടത്തരം മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യമെന്ന് പറഞ്ഞു തുടങ്ങിയ ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികൾ സംഘടിപ്പിക്കും . വിദ്യാഭ്യസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാർഷിക മേഖലയ്ക്ക്, കാർഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി അനുവദിക്കും.

ഇതോടൊപ്പം , എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാൻ പദ്ധതി, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ, 400 ജില്ലകളിൽ ഡിജിറ്റൽ വില സർവേ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം, അഞ്ച് വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുന്നു.

അതേസമയം, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ബിഹാറിന് വിമാനത്താവളവും റോഡുകളും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി, ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളമായി. ആന്ധ്രക്ക് പ്ര്യതെക ധന പാക്കേജ് പ്രഖ്യാപിച്ചു.

ഹൈദരാബാദ്- ബെംഗളൂരു ഇൻഡസ്ട്രിയിൽ കോറിഡോർ പ്രഖ്യാപിച്ചു. ആന്ധ്രയ്ക്ക് 15000 കോടിയുടെ പാക്കേജ്. ബിഹാറിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കും. മുദ്രാ ലോൺ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി, 12 വ്യവസായ പാർക്കുകൾ കൂടി, നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. മൂന്ന് കോടി വീടുകൾ നിർമ്മിക്കും, പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.