സ്ത്രീധനം ചോദിച്ച ബുള്ളറ്റും ഒരു ലക്ഷം രൂപയും ലഭിച്ചില്ല; വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; 49 പേര്‍ക്കെതിരെ പോലീസ് കേസ്


വിവാഹത്തിന് സ്ത്രീധനമായി ചോദിച്ച ചോദിച്ച ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി. പിന്നാലെ വധുവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വരനും മറ്റ് 49 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. യുപിയിലെ കാണ്‍പൂരിലാണ് സംഭവം.
സംസ്ഥാനത്തെ റൂറ പോലീസ് സ്റ്റേഷന് പരിധിയിലുള്ള നൗറംഗബാദ് പ്രദേശവാസിയായ മോത്തിലാലിന്റെ മകള്‍ രമയുടെ വിവാഹമാണ് മുടങ്ങിയത്. വിവാഹ ദിവസമായിരുന്നു ജൂണ്‍ 18ന് പ്രതിശ്രുത വരനായ ബാദലും കുടുംബവും തിഗായിലെ ഗസ്റ്റ്ഹൗസിലെത്തി. വിവാഹ ഘോഷയാത്രയെ വരവേറ്റു ചടങ്ങുകള്‍ ആരംഭിച്ചു. എന്നാല്‍, മണ്ഡപത്തില്‍ അടുത്ത ചടങ്ങുകള്‍ക്കുള്ള സമയമായപ്പോള്‍ വരന്‍ പെട്ടെന്ന് വധുവിന്റെ കുടുംബത്തോട് ഒരു ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. നേരത്തെ ജൂണ്‍ ഒമ്പതിന് വരനും ബന്ധുക്കളും അക്ബര്‍പൂരിലെ ഒരു ഏജന്‍സിയില്‍ നിന്ന് ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും വിവാഹ ദിവസം ബുള്ളറ്റും ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വരനും വിവാഹത്തില്‍ പങ്കെടുത്ത 49 പേര്‍ക്കുമെതിരെ കേസെടുത്തതായി അക്ബര്‍പൂര്‍ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.