അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തില്‍ കുപ്പിയേറ്

single-img
2 October 2022

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തില്‍ കുപ്പിയേറ്. രാജ്കോട്ടില്‍ നവരാത്രി ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ഖോദല്‍ധാം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഗര്‍ഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കുപ്പി എറിഞ്ഞത്. പ്ലാസ്റ്റിക് കുപ്പി കെജരിവാളിന്‍റെ ദേഹത്ത് പതിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് കെ‍ജരിവാള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടില്ല. ആരാണ് കുപ്പി എറിഞ്ഞതെന്നും വ്യക്തമല്ല.