ബോധവത്കരണത്തിന്റെ യുപി മോഡൽ; ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കാൻ ബസ്, ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം

single-img
17 April 2024

വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ യുപി സർക്കാരിന്‍റെ ഗതാഗത വകുപ്പ് പുതിയ നിർദ്ദേശം വെക്കുന്നു. ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കാനാണ് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നത്.

വാഹനങ്ങളിൽ ഡ്രൈവറുടെ കുടുംബത്തിൻ്റെ ചിത്രം ക്യാബിനിൽ സ്ഥാപിക്കാനാണ് നിർദ്ദേശം. തങ്ങളുടെ പ്രിയപ്പെട്ടവരുമായി അവർ പങ്കിടുന്ന വൈകാരിക ബന്ധത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനും റോഡപകടങ്ങളിലെ മനുഷ്യജീവന് നഷ്ടപ്പെടുന്നതിനെയും അവരുടെ കുടുംബങ്ങളിൽ അത്തരം മരണങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനുമാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ.

മുന്‍ വർഷങ്ങളെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്തെ അപകടനിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2023-ലെ സമാന കാലയളവിനെ അപേക്ഷി റോഡപകട മരണങ്ങളിൽ 4.7 ശതമാനം വർധനവ് ഉണ്ടായത് തടയുന്നതിനുള്ള നടപടിയായാണ് ഈ നീക്കം. ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഡ്മിനിസ്‌ട്രേഷൻ, എൻഫോഴ്‌സ്‌മെൻ്റ് വിഭാഗങ്ങളിലെ എല്ലാ ആർടിഒമാർക്കും എആർടിഒമാർക്കും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും (ഡിടിസി) ഉപദേശപ്രകാരം പ്രവർത്തിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ സിബി സിംഗ് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിർദ്ദേശ പ്രകാരം കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് സംസ്ഥാന ഗതാഗത വകുപ്പ് കരുതുന്നത്.

യുപിയിലെ എല്ലാ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കുടുംബത്തിന്റെ ചിത്രം ഡാഷ് ബോര്‍ഡില്‍ സൂക്ഷിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് പറഞ്ഞു. ഈ കാര്യം ഉറപ്പുവരുത്താനാണ് ആര്‍ടിഒമാര്‍ക്കും എആര്‍ടിഒമാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്.