ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ഇലോണ്‍ മസ്‌കിന് മന്ത്രിസഭയിൽ സ്ഥാനം: ഡൊണാള്‍ഡ് ട്രംപ്
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ താൻ വിജയിച്ചാല്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് മന്ത്രിസഭയിൽ സ്ഥാനങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡൻ്റുമായ ഡൊണാള്‍ഡ് ട്രംപ്.
മസ്‌കിനെ നേരിട്ട് തന്റെ മന്ത്രിസഭയിലേക്കോ ഉപദേശക സമിതിയിലേക്കോ പരിഗണിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു . മസ്‌ക് തയ്യാറാണെങ്കില്‍ ഈ പദവികളിലേക്ക് പരിഗണിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിക്കുകയായിരുന്നു .
‘അദ്ദേഹം കഴിവുള്ള ആളാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഞാനും തയ്യാറാണ്. മിടുക്കനാണ്,’ ട്രംപ് പറഞ്ഞു. നേരത്തെ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മസ്‌കും അംഗീകരിച്ചിരുന്നു. പെന്‍സില്‍വാനിയയില്‍ വെച്ചുണ്ടായ വധശ്രമത്തെ തരണം ചെയ്ത് വന്ന ട്രംപിന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും മസ്‌ക് രംഗത്തെത്തിയിരുന്നു.