ഡല്‍ഹി നായരെന്ന് ശശി തരൂരിനെ വിളിച്ചത് തെറ്റായിപ്പോയി: ജി സുകുമാരൻ നായർ
ഇന്ന് 146ാമത് മന്നം ജയന്തിയാഘോഷം ചങ്ങാനാശ്ശേരി പെരുന്നയില്‍ കോൺഗ്രസിലെ ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. ശശി തരൂരിനെ തെരഞ്ഞെടുപ്പ് സമയം ഡല്‍ഹി നായരെന്ന് വിളിച്ചത് തെറ്റായിപ്പോയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
തനിക്ക് അന്ന് സംഭവിച്ച തെറ്റ് തിരുത്താന്‍ വേണ്ടിയാണ് അദ്ദേഹത്തെ ഉദ്ഘാടകനായി ക്ഷണിച്ചതെന്നുപറഞ്ഞ അദ്ദേഹം, മന്നം ജയന്തി ആഘോഷത്തില്‍ ശശി തരൂരിനോട് ക്ഷമാപണം നടത്തിയാണ് സ്വാഗതം പ്രസംഗം നടത്തിയത്.
അതേസമയം, മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രസംഗത്തില്‍ വി.ഡി.സതീശനെതിരെ പരോക്ഷ വിമര്‍ശനം നടത്താനും മറന്നില്ല. ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്നം പണ്ടേ പറഞ്ഞിരുന്നു. പുതിയ കാലത്ത് മന്നം പറഞ്ഞ കാര്യം അനുഭവിക്കുന്ന വ്യക്തിയാണ് താന്നെനായി തരൂരിന്റെ പ്രതികരണം.