നിരോധനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി ക്യാംപസ് ഫ്രണ്ട്
കണ്ണൂര്‍: നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്യാംപസ് ഫ്രണ്ട്. അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലാണ് കണ്ണൂരിലെ മട്ടന്നൂരില്‍ നിന്ന് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഉളിയില്‍ സ്വദേശി സഫ്വാന്‍, നടുവനാട് സ്വദേശികളായ സത്താര്‍, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതാക്കളുടെ കൃത്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോള്‍ ബോംബ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്ത് ഗതാഗതം തടസപ്പെടുത്തുക, നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭംങ്കം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഉപയോകിഗിക്കാതെ അനുകൂല മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ആര്‍ എസ് എസിനെ തെരുവില്‍ നേരിടുമെന്നും ഭീഷണി മുഴക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധിനമുള്ള ഇടുക്കിയിലെ അതിര്‍ത്തി മേഖലകള്‍ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.