ജോലിക്കും പഠനത്തിനുമായി എത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ

single-img
26 March 2024

ഇന്ത്യക്കാർ ഉൾപ്പടെ എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാകുന്ന തീരുമാനവുമായി കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും. 2024 സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. നിലവിൽ കാനഡയുടെ ജനസംഖ്യയുടെ ആറര ശതമാനം ആണ് വിദേശികളുടെ എണ്ണം.