11 വർഷത്തിനുള്ളിൽ കാനറാ ബാങ്ക് എഴുതിത്തള്ളിയത് കോർപ്പറേറ്റുകളുടെ 1.29 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം: സീതാറാം യെച്ചൂരി

11 October 2022

കഴിഞ്ഞ 11 വർഷത്തിനുള്ളിൽ വൻകുടിശ്ശിക വരുത്തിയ കോർപ്പറേറ്റുകളുടെ 1.29 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക് എഴുതിത്തള്ളിയത് എന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ്-സാമുദായിക അവിശുദ്ധ കൂട്ടുകെട്ടിന്റെ ഈ കൊള്ളയെ നരേന്ദ്ര മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി അവരെ പ്രോസിക്യൂട്ട് ചെയ്യണം. ജനങ്ങളുടെ ആജീവനാന്ത സമ്പാദ്യം അവരവരുടെ അക്കൗണ്ടുകളിൽ തിരികെ നൽകാൻ ആവശ്യമായ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..