25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല; കേരള ബാങ്കിനെ ആർബിഐ തരംതാഴ്ത്തി

single-img
25 June 2024

കേരള ബാങ്കിനെ തരംതാഴ്ത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ ആർബിഐ തരംതാഴ്ത്തിയത്. ഇതിനെ തുടർന്ന് കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല.

ഇതുവരെ നൽകിയ വായ്പകൾ ഘട്ടംഘട്ടമായി തിരിച്ച് പിടിക്കാനും നിർദേശം നൽകി. നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ബാങ്കിൻറെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്.

വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിൻറെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്.