നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല: വിഎം സുധീരൻ
22 January 2024
ഇന്ന് നടന്ന അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചെന്നും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായെന്നും അദ്ദേഹം പറഞ്ഞു .
നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇതോടൊപ്പം പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് സതീശന്‍ പറഞ്ഞു.