ഗൂഗിൾ മാപ്പ് പണികൊടുത്തു; വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു

25 May 2024

ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്ത് കാറില്‍ യാത്ര ചെയ്ത സംഘം തോട്ടില്‍ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്നും വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇവർ മൂന്നാർ സന്ദർശിച്ച ശേഷം ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാറിനുള്ളിൽ ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്