വി ഡി സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍ പെട്ടു

single-img
6 July 2024

സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍ പെട്ടതായി റിപ്പോർട്ട്. കാസർകോഡ് പള്ളിക്കരയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തില്‍ ഇടിക്കുകയായിരുന്നു

അതേസമയം അപകടത്തില്‍ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്. അപകടത്തിനു ശേഷം മറ്റൊരു കാറിൽ അദ്ദേഹം മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.