വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടനും മോഡലുമായ ഷിയാസ് കരീമിനെനെതിരെ കേസ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/09/shiyas-karim.gif)
മിനിസ്‌ക്രീനിലെ ബിഗ് ബോസ് താരവും പ്രശസ്ത മോഡലുമായ ഷിയാസ് കരീമിന് എതിരെ പീഡന പരാതിയില്‍ പൊലീസ് കേസ്. കാസർകോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതി കൂടിയാണ് പരാതിക്കാരി. ഈ ജിമ്മില്‍ വച്ചാണ് ഷിയാസ് കരീമുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി എന്നാണ് പ്രാഥമികഘട്ടത്തില്‍ അറിയാന്‍ കഴിയുന്നത്. ഇനി എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്‍സ്പെക്ടര്‍ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.