വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി; സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്

single-img
29 August 2024

സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തി തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രം​ഗത്ത്. സിനിമയിൽ പ്രവർത്തിക്കുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്.

യുവതിയുടെ പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.