മത വിദ്വേഷം വളർത്തി; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയ്‌ക്കെതിരെ കേസ്
സമൂഹത്തിൽ മതവിദ്വേഷം വളർത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ജനുവരി എട്ടിന് ധർമ്മപുരി ജില്ലയിലെ ലൂർദ് പള്ളി സന്ദർശിച്ചതിന് പിന്നാലെയാണ് അണ്ണാമലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചില യുവാക്കളുടെ എതിർപ്പ് നേരിടുകയും ബിജെപി നേതാവും യുവാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് കേസ് എടുത്തത് .
മണിപ്പൂർ പ്രശ്നവും വടക്കുകിഴക്കൻ സംസ്ഥാനത്തെ ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളും നാട്ടുകാർ ഉന്നയിച്ചു. എന്നിരുന്നാലും, ഒടുവിൽ അണ്ണാമലൈ പള്ളിയിലെ പ്രതിമയിൽ മാല ചാർത്തി പ്രാർത്ഥന നടത്തി. പ്രദേശവാസിയുടെ പരാതിയെ തുടർന്ന് നിയമോപദേശം തേടി കേസെടുത്തതായി ധർമ്മപുരി ജില്ലാ പോലീസ് അറിയിച്ചു.
അണ്ണാമലൈയ്‌ക്കെതിരെ ഐപിസി സെക്ഷൻ 153 എ (മതത്തിന്റെ പേരിലും മറ്റും ശത്രുത വളർത്തൽ), 504 (പൊതുസമാധാനം തകർക്കുന്നതിനുള്ള പ്രകോപനം) എന്നിവയും വിദ്വേഷം വളർത്തുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വകുപ്പും (505, ഉപവകുപ്പ് 2) ചുമത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ധർമ്മപുരി ജില്ലയിലെ ‘എൻ മാൻ, എൻ മക്കൾ’ യാത്രയ്ക്കിടെ ടിഎൻ ബിജെപി അധ്യക്ഷൻ ഹരൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബി പള്ളിപ്പട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയം സന്ദർശിക്കുകയായിരുന്നു.