ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു
വർക്കലയിലെ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ നൽകിയ പരാതിയിൽ വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനെതിരെ നേരിട്ട് കേസെടുത്തത്.
2019 ൽ സ്വാമിയുടെ അമേരിക്കൻ സന്ദർശ സമയത്ത് വീട്ടിൽ അതിഥിയായ താമസിച്ചിരുന്നപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൗരത്വയായ സ്ത്രീയുടെ പരാതി. ഇത് ചൂണ്ടിക്കാട്ടി ഗിവഗിരി മഠത്തിൽ പരാതി നൽകിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
വിഷയത്തിൽ പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസെടുത്തത്. മാനഭംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സാമൂഹിമാധ്യമങ്ങള്‍ വഴി അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്വാമി ഗുരുപ്രസാദിനെതിരെ സ്ത്രീ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അടുത്ത ഫെബ്രുവരി 25 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സ്വാമി ഗുരുപ്രസാദിന് കോടതി സമയൻസും അയച്ചു.