സ്ത്രീത്വത്തെ അപമാനിച്ചു; യുവതിയുടെ പരാതിയിൽ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്

1 February 2024

യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ പ്രശസ്ത അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് വിഷയത്തിൽ കേസെടുത്തത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
പോലീസ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തത്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ആളൂരും രംഗത്തെത്തി. യുവതി പരാതി കെട്ടിച്ചമച്ചതാണെന്നാണ് ആളൂരിന്റെ വിഷയത്തോടുള്ള പ്രതികരണം.