പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം; എൽദോസ് കുന്നപ്പിള്ളിക്കും നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തു

21 October 2022

ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്. കേസിൽ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിന് എംഎൽഎക്കെതിരെയും നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും പേട്ട പൊലീസാണ് കേസ് എടുത്തത്.
അതേസമയം, ആദ്യ കേസിൽ ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചതിനെ തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി. താൻ ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.അടുത്ത ദിവസം കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.