സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

single-img
28 October 2023

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.

നേരിട്ട് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാത്ത ഐ പി സി 354 വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടരവര്‍ഷം വരെ തടവോ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

കഴിഞ്ഞ ദിവസം കോഴിക്കോട്ടുവച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തി്ന് മറുപടി പറയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകയുടെ അനുവാദമില്ലാതെ അവരുടെ തോളത്ത് കൈവച്ചത്. ആദ്യസമയം ഇവര്‍ കൈതട്ടിമാറ്റിയപ്പോള്‍ വീണ്ടും തോളത്ത് കൈവക്കുകയായിരുന്നു. പിന്നാലെ ഇത് വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചെങ്കിലും അവര്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.