സുരേഷ് ഗോപിയുടെ 250ആം സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു

single-img
17 August 2024

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 250-ാം ചിത്രമൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

വിവിധ പ്രായത്തിലുള്ള അഭിനയ മോഹികൾക്ക് ഈ സിനിമയി അഭിനയിക്കാനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്. 14 മുതൽ 20 വയസ്സ് പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികൾ, 16 മുതൽ 18 വരെ പ്രായ പരിധിയിൽ പെടുന്ന ഇരട്ടകളായ പെൺകുട്ടികൾ, 10 -14 പ്രായപരിധിയിൽ വരുന്ന ആൺകുട്ടികൾ എന്നിവരെയാണ് ഈ ചിത്രത്തിലഭിനയിക്കാനായി തേടുന്നത്.

മധ്യ തിരുവിതാംകൂർ നിവാസികൾക്കാണ് മുൻഗണന. താല്പര്യം ഉള്ളവർ, 30 സെക്കന്റ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും എഡിറ്റ് ചെയ്യാത്ത തങ്ങളുടെ രണ്ട് ഫോട്ടോയും, 8848287252 എന്ന നമ്പറിൽ വാട്സാപ്പ് നമ്പറിൽ അയക്കുക. ഓഗസ്റ്റ് 22 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.