സോളാര്‍ കേസിലെ സിബിഐ കണ്ടെത്തലുകൾ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയാൻ യു ഡി എഫ്
13 September 2023
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സി ബി ഐ കണ്ടെത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിഷയത്തില്‍ യു ഡി എഫ് തെരുവില്‍ സമരം നടത്തുമെന്ന് കൺവീനർ എം എം ഹസന്‍ അറിയിച്ചു.
സോളാർ കേസില്‍ ഇനി അന്വേഷണം വേണ്ട. സി ബി ഐ നടത്തിയതിനേക്കാൾ വലിയ അന്വേഷണ ഏജന്‍സിയുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ഗണേഷ് കുമാര്‍ സാമൂഹിക വിരുദ്ധനും വഞ്ചകനുമാണെന്നും പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളിയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയുമെന്നും എം എം ഹസന്‍കൂട്ടിച്ചേർത്തു.