കള്ളപ്പണക്കേസ്; ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികള്‍ക്ക് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ
11 February 2023
കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസില്‍ സിബിഐ അന്വേഷണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.ഈ മാസം 24 വരെ ശിവകുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് സ്റ്റേ.കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമന്‍സിനെതിരെ ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.