ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണം; തേജസ്വി യാദവിന് സിബിഐ സമൻസ്

single-img
11 March 2023

ബിഹാർ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന് സി ബി ഐ സമൻസ്. ജോലിക്ക് വേണ്ടിയുള്ള ഭൂമി തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിർദേശം. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ഇതേ കേസിൽ മുൻ റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുൻ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവിയേയും സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തേജസ്വി യാദവിൻറെ ദില്ലിയിലെ വസതിയിൽ ഇ ഡി പരിശോധനയും നടത്തി. 2004 – 09 കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.