രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണി; സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം
സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യ (സിമി) യെ നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
നേരത്തെ ബിജെപി ഭരിച്ച 2001ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൻ്റെ കാലത്താണ് സിമി ആദ്യമായി നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. അതിനുശേഷവും ഈ നിരോധനം നീട്ടിക്കൊണ്ടുപോയി.
എന്നാൽ 2008-ൽ സിമി നിരോധനം സ്പെഷ്യൽ ട്രിബ്യൂണൽ നീക്കി. പക്ഷെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണൻ വീണ്ടും സിമിയ്ക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2019-ൽ കേന്ദ്ര സർക്കാർ വീണ്ടും അഞ്ചുവർഷത്തേക്ക് നിരോധനം നീട്ടി.