ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

single-img
1 July 2023

ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്യുകയും ജിഎസ്‍ടി അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് അഭിനന്ദനവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിക്ക് ലഭിച്ചത്.

ജെന്യൂസ് മുഹമ്മദിന്‍റെ സംവിധാനത്തില്‍ താന്‍ തന്നെ കേന്ദ്ര കഥാപാത്രത്തെ 9 എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് 2019 ലാണ് പൃഥ്വിരാജ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ചുവട് വച്ചത്. ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍.

പിന്നാലെ കെജിഎഫ് 2, കാന്താര അടക്കം നിരവധി ശ്രദ്ധേയ ഇതരഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോൾ ആടുജീവിതവും വിലായത്ത് ബുദ്ധയുമാണ് മലയാളത്തില്‍ പൃഥ്വിരാജിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം.