കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന; ജനകീയ വിചാരണ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ
28 July 2024
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ ബജറ്റിൽ അവഗണിച്ചതിനെതിരെ ‘കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന’ എന്ന മുദ്രാവാക്യവുമായി കേന്ദ്രസർക്കാരിന്റെ ബജറ്റിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ ജൂലൈ 30, 31 തീയതികളിൽ ജനകീയ വിചാരണ സംഘടിപ്പിക്കും.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും,സംസ്ഥാന പ്രസിഡന്റ് വി വസീഫ് കോഴിക്കോടും,സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു കൊല്ലത്തും പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ രാഹുൽ, ഡോ.ചിന്ത ജെറോം,ഡോ.ഷിജുഖാൻ,അഡ്വ.ഗ്രീഷ്മ അജയഘോഷ്, ആർ.ശ്യാമ എന്നിവർ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കും.