യുഎപിഎ പ്രകരം തെഹ്രീക്-ഇ-ഹൂറിയത്തിനെ നിരോധിച്ച് കേന്ദ്രസർക്കാർ


ഇന്ത്യാ വിരുദ്ധ പ്രചാരണങ്ളുടെ പേരിൽ തെഹ്രീക്-ഇ-ഹൂറിയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ നിയമപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജമ്മു കാശ്മീരിലെ വിഘടനവാദി സംഘടനയാണ് നിരോധിക്കപ്പെട്ട തെഹ്രീക്-ഇ-ഹൂറിയത്ത്. ജമ്മു കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി മറ്റൊരു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇസ്ലാമിക നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
രാജ്യ വിരുദ്ധ പ്രചാരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തി കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഘടിപ്പിക്കാന്‍ സംഘടന പരിശ്രമിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങളോടും ഇന്ത്യാ വിരുദ്ധ സമീപനങ്ങളോടും സഹിഷ്ണുത പുലര്‍ത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയത്തിന് കീഴില്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയേയും സംഘടനയേയും തടയുമെന്ന് അമിത് ഷാ വ്യക്തമാക്കി.