ജനാധിപത്യം പണാധിപത്യമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസർക്കാർ: മുഖ്യമന്ത്രി

single-img
1 April 2024

നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനാണെന്നും ജനാധിപത്യം പണാധിപത്യമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രമെന്നും ഇതിനായി പണം സമ്പാദിച്ചു കൂട്ടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇലക്ട്രല്‍ ബോണ്ട് എന്നത് ഇതിനായുള്ള സംവിധാനമാണ്. ഇതിലൂടെ പ്രതിപക്ഷത്തെ കോണ്‍ഗ്രസിനും മോശമല്ലാത്ത രീതിയില്‍ പണം കിട്ടി. രജ്യം ഭരിക്കുന്ന സര്‍ക്കാരിന് ഇത് പുറത്തു വരരുതെന്ന് താല്‍പ്പര്യമുണ്ട്. അവർ ആളുകളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ 1368 കോടിയാണ് ഇലക്ടറല്‍ ബോണ്ട് നല്‍കിയത്. ഇതില്‍ 50 കോടി കിട്ടിയത് കോണ്‍ഗ്രസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.