കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റ്: പികെ കുഞ്ഞാലിക്കുട്ടി
24 July 2024
പാർലമെന്റിൽ അവതരിപ്പിച്ചത് ഇന്ത്യയെ തന്നെ മറന്ന ബജറ്റാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തൽക്കാലം താങ്ങി നിർത്താനുള്ള ബജറ്റാണിത്.
ബിജെപിയ്ക്ക് കേരളത്തിൽ നിന്ന് ഒരു എം പി ഉണ്ടായാൽ പാലും തേനും ഒഴുക്കുമെന്നാണ് മുൻപൊക്കെ പറഞ്ഞതെന്നും ഇപ്പോൾ എംപിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു .