കേന്ദ്രസർക്കാർ ആഗസ്റ്റ് മാസത്തോടെ നിലംപതിച്ചേക്കും; തെരഞ്ഞെടുപ്പ് ഏതുസമയത്തും ഉണ്ടാകാം: ലാലുപ്രസാദ് യാദവ്
5 July 2024
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ വരുന്ന ഓഗസ്റ്റ് മാസത്തില്‍ നിലംപതിക്കുമെന്ന് ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ്. അതുകൊണ്ടുതന്നെ ഒരു ഇടക്കാല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതുസമയത്തും സംഭവിക്കാമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
‘പാര്‍ട്ടി പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഒരു തെരഞ്ഞെടുപ്പ് ഏതുസമയത്തും ഉണ്ടാകാം. ഡല്‍ഹിയിലെ മോദി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ്. അത് ആഗസ്റ്റ് മാസത്തോടെ നിലംപതിച്ചേക്കും’ ആര്‍ജെഡിയുടെ സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ലാലു പ്രസാദ് യാദവ് പറഞ്ഞു .